ദേശീയം

ദോഷപരിഹാര പൂജയ്ക്കായി നഗ്നയാകാന്‍ നിര്‍ദേശം ; വിസമ്മതിച്ചപ്പോള്‍ കയറിപ്പിടിച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ദൈവം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കോലാപൂര്‍ : യുവതിയോട് മോശമായി പെരുമാറുകയും മാനഭംഗത്തിന് ശ്രമിക്കുകയും ചെയ്തതിന് ഒരു ആള്‍ദൈവം കൂടി പൊലീസ് പിടിയിലായി. നാര്‍കെബാബ എന്നറിയപ്പെടുന്ന മനോജ് മധുകര്‍ നാര്‍കെ എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ് പിടിയിലായത്. ജീവിതത്തിലെ മോശം അവസ്ഥയ്ക്ക് പരിഹാരം തേടി എത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയോടാണ് 50 കാരനായ ബാബ മോശമായി പെരുമാറിയത്. 

യുവതിയെയും അമ്മയെയും അച്ഛന്‍ നിരന്തരം മര്‍ദിക്കുമായിരുന്നു. ഇതില്‍ മനംനൊന്ത പെണ്‍കുട്ടി ഇക്കാര്യം അടുത്ത സുഹൃത്തിനോട് പറഞ്ഞു. ഈ സുഹൃത്താണ് പ്രശ്‌നപരിഹാരത്തിനായി നാര്‍കെബാബയെ കാണാന്‍ നിര്‍ദേശിച്ചത്. അത് പ്രകാരം വിദ്യാര്‍ത്ഥിനി ബാബയെ സമീപിക്കുകയും വീട്ടിലെ പ്രശ്‌നങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു.

ഗൃഹനില പരിശോധിച്ച ശേഷം ദോഷ പരിഹാരത്തിനായി വിദ്യാര്‍ത്ഥിനിയോട് നഗ്‌നയാകാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ചതോടെ ആള്‍ദൈവം യുവതിയെ കയറിപ്പിടിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനി കുതറിയോടി രക്ഷപ്പെട്ടു. 

രണ്ട് ദിവസത്തോളം വിവരം ആരോടും പറയാതെ മറച്ച് വെച്ചെങ്കിലും പിന്നീട് അമ്മയോട് തുറന്ന് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മയും സമീപവാസികളും ചേര്‍ന്ന് ആള്‍ദൈവത്തിനെതിരെ രാജാറാംപുരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതോടെ നാര്‍കെബാബ ഒളിവില്‍ പോയെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്