ദേശീയം

ബിജെപിയുടെ രഥയാത്രയ്ക്ക് പശ്ചിമ ബംഗാളില്‍ അനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രഥയാത്ര നടത്താന്‍ ബി.ജെ.പിക്ക് കൊല്‍ക്കത്ത ഹൈകോടതി അനുമതി നല്‍കിയില്ല. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി 42 ദിവസം നീണ്ടുനില്‍ക്കുന്ന രഥയാത്ര നടത്താനായിരുന്നു ബി.ജെ.പിയുടെ പദ്ധതി. നേരത്തെ രഥയാത്രക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി നേതൃത്വം കൊല്‍ക്കത്ത ഹൈകോടതിയെ സമീപിച്ചത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രഥയാത്രയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍ രഥയാത്രയില്‍ സംസാരിക്കുമെന്നുമായിരുന്നു ബി.ജെ.പി നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ഇതിനിടെയാണ്? രഥയാത്രക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

നേരത്തെയും ബി.ജെ.പിയുടെ റാലിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ വിവാദമയുര്‍ന്നിരുന്നു. ആഗസ്റ്റില്‍ റാലിക്ക് കൊല്‍ക്കത്ത പൊലീസ് അനുമതി നിഷേധിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്ന കൊല്‍ക്കത്ത പൊലീസിന്റെ മറുപടി. അതിനിടെ ബി.ജെ.പി രഥയാത്രയല്ല രാവണ യാത്രയാണ് നടത്തുന്നതെന്ന പ്രസ്താവനയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍