ദേശീയം

ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ മാധുരി ദീക്ഷിത് ഇല്ല; വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് നടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത് രംഗത്ത്. പൂണെയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചവരുടെ അന്തിമ പട്ടികയില്‍ മാധൂരി ദീക്ഷിത് ഇടംപിടിച്ചിരുന്നു.

മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമല്ലെന്നും മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് മാധുരി പ്രതികരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു മാധുരി പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പൂനെ സീറ്റ് ബി.ജെ.പി നേടുന്നത്. അതുവരെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു അത്. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2014 ല്‍ ബി.ജെ.പിയുടെ അനില്‍ ഷിറോള്‍ അവിടെ ജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ