ദേശീയം

അവസാനലാപ്പില്‍ കോണ്‍ഗ്രസ് കുതിപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നില കേവലഭൂരിപക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നു. കേവലഭൂരിപക്ഷത്തിന് വേണ്ട 116 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി 99 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.

230 സീറ്റുകളുളള രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണം. രാജസ്ഥാനില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് മുന്നേറുകയാണ്. 101 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്.

തെലങ്കാനയില്‍ കേവലം ഭൂരിപക്ഷം കടന്ന് ടിആര്‍എസ് കുതിക്കുകയാണ്. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി 80 സീറ്റുകളിലാണ് ടിആര്‍എസ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 26 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പാക്കുന്നതാണ് ഫലസൂചനകള്‍. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 57 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി 27 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

മിസോറാമില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് എംഎന്‍എഫ് വന്‍മുന്നേറ്റമാണ് നടത്തുന്നത്. 27 ഇടത്ത് എംഎന്‍എഫ് ലീഡ് ചെയ്യുന്നു. എട്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'