ദേശീയം

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്, രാജസ്ഥാനില്‍ മുന്നില്‍, മധ്യപ്രദേശില്‍ ഫോട്ടോഫിനിഷ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം. രാജസ്ഥാനില്‍ ബിജെപിയെ പിന്നിലാക്കി 85 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. മധ്യപ്രദേശില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. 87 സീറ്റുകളില്‍ ബിജെപി ലീഡ് ഉയര്‍ത്തുമ്പോള്‍ 100 കടന്ന് കോണ്‍ഗ്രസ് കുതിക്കുകയാണ്. 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 

ഛത്തീസ്ഗഡില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് മുന്നേറുകയാണ്. 48 ഇടത്താണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി 30 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. 

 അതേസമയം തെലങ്കാനയില്‍ ടിആര്‍എസും മിസോറാമില്‍ എംഎന്‍എഫുമാണ് മുന്നിട്ടുനില്‍ക്കുന്നത്. തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള സാധ്യത നിലനിര്‍ത്തി ടിആര്‍എസ് കേവലഭൂരിപക്ഷം കടന്ന് മുന്നേറുകയാണ്. 60 ഇടത്താണ് ലീഡ് ചെയ്യുന്നത്. മിസോറമില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ്. 16 ഇടത്ത് എംഎന്‍എഫ് ലീഡ് ചെയ്യുമ്പോള്‍ 15 ഇടത്ത് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍