ദേശീയം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ; മുഖ്യമന്ത്രിയെ രാഹുല്‍ നിശ്ചയിക്കും 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അതിന് മുന്നോടിയായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ ചേരും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പാര്‍ട്ടി ജയ്പൂരിലേക്ക് അയച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി അഞ്ചു വര്‍ഷവും ഭരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിശ്ചയിക്കും. ബിജെപിയുടെ ദുര്‍ഭരണത്തില്‍ നിന്നും ജനങ്ങളോ മോചിപ്പിച്ച നല്ല ഭരണം കാഴ്ചവെക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും സച്ചിന്‍ പൈലറ്റ് അറിയിച്ചു. 

മുഖ്യമന്ത്രിയെ രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി അശോക് ഗഹലോട്ടും വ്യക്തമാക്കി. മുഖ്യമന്ത്രിയെ രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി അശോക് ഗഹലോട്ടും വ്യക്തമാക്കി. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചാലും സ്വതന്ത്രരേയും ബിജെപി ഇതര എംഎല്‍എമാരെയും ഒപ്പം നിര്‍ത്തുമെന്നും അശോക് ഗഹലോട്ട് അറിയിച്ചു. ജനവിധി കോണ്‍ഗ്രസിന് ഒപ്പമാണെന്നും ഗഹലോട്ട് പറഞ്ഞു.
 

രാജസ്ഥാനിലെ 199 ല്‍ 95 സീറ്റുകളില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് ഭരണം ഉറപ്പാക്കിയത്. ബിജെപിയുടെ ലീഡ് 80 സീറ്റുകളിലേക്ക് ചുരുങ്ങി. ടോങ്ക് അസംബ്ലി സീറ്റില്‍ സച്ചിന്‍ പൈലറ്റും, സര്‍ദാര്‍ പുരയില്‍ ഗഹലോട്ടും ലീഡ് ചെയ്യുകയാണ്. അഞ്ചു വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്തിയം കുറിച്ചാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു