ദേശീയം

ഹാട്രിക് മോഹം പൊലിഞ്ഞു ; മിസോറാമില്‍ കോണ്‍ഗ്രസ് പുറത്ത് ; എംഎന്‍എഫ് അധികാരം ഉറപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പത്തുവര്‍ഷം തടുര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പുറത്തായി. ഇവിടെ മിസോറാം നാഷണല്‍ ഫ്രണ്ട് അധികാരം ഉറപ്പാക്കി. കേവല ഭൂരിപക്ഷം എംഎന്‍എഫ് നേടി കുതിക്കുകയാണ്. 

ആകെയുള്ള 40 സീറ്റില്‍ 24 സീറ്റിലാണ് എംഎന്‍എഫ് ലീഡ് ചെയ്യുന്നത്.  പത്തിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്. ബിജെപി ഒരു സീറ്റിലും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. 

ബിജെപി, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവയാണ് മല്‍സ രംഗത്തുള്ള മറ്റ് പാര്‍ട്ടികള്‍. മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്‌ല, എംഎന്‍എഫിലെ സോറം താങ്‌വ, ഇസെഡ് എന്‍പിയുടെ ലാല്‍ദുഹോമ എന്നിവരാണ് മല്‍സര രംഗത്തുള്ള പ്രമുഖര്‍. ഇതില്‍ ലാല്‍ തന്‍ ഹാവ് ല പിന്നിട്ടുനില്‍ക്കുകയാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലൂള്ള ഏക സംസ്ഥാനമാണ് മിസോറാം. ഇവിടെ ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു