ദേശീയം

'16 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി', നിങ്ങളെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല; അര്‍ണാബിന്റെ പേരില്‍ പ്രചരിക്കുന്ന ആ മോദി സ്തുതി സത്യമോ?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന കത്തിനെതിരെ റിപ്പബ്ലിക്ക് ടിവി എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമി രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മോദി സ്തുതി കത്ത് തന്റേതല്ലെന്ന് അര്‍ണാബ് പ്രതികരിച്ചു.

ഭരണം ഉണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ബിജെപി അര്‍ണാബ് ഗോസ്വാമിയുടെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങളെ പോലെ ഉളള ഒരാളെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല എന്ന തലവാചകത്തോടെയുളള കത്താണ് അര്‍ണാബിന്റെ പേരില്‍ പ്രചരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വാട്ട്സ് ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലുടെയാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അര്‍ണാബ് രംഗത്തുവന്നത്.

മോദിയെ പോലുള്ള ഒരു പ്രധാനമന്ത്രിയെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നും ദിവസം 16 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ടെങ്കിലും ചെറിയ കുറ്റങ്ങള്‍ക്ക് അദ്ദേഹത്തെ കുരിശിലേറ്റുന്നുവെന്നൊക്കെയാണ് കത്തിന്റെ ഉള്ളടക്കം.2015 ല്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങി കിടന്നിരുന്ന കത്താണ് സംഘപരിവാര്‍  സൈബര്‍ സംഘം ഗോസ്വാമിയുടെ പേരില്‍ എഴുതിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്