ദേശീയം

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം; നിര്‍ദ്ദേശവുമായി സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് താന്‍ നിര്‍ദ്ദേശിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. കരുണാനിധിയുടെ പ്രതിമാ അനാച്ഛാദനവേദിയിലായിരുന്നു സ്റ്റാലിന്റെ പിന്തുണ.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പിന്തുണച്ചതോടൊപ്പം രാഹുല്‍ തമിഴനാടില്‍ നിന്ന് ജനവിധി തേടണമെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് കഴിയുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡി.എം.കെ ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാളയത്തിലാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ അനാച്ഛാദനം യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നിര്‍വഹിച്ചു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞടുപ്പില്‍ ഉണ്ടായ  കോണ്‍ഗ്രസിന്റെ മുന്നേറ്റം രാഹുലിന്റെതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പാര്‍ട്ടിയുടെ അധ്യക്ഷ പദവിയേറ്റെടുത്ത് ഒരു വര്‍ഷം തികയുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചു. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തിന് കൂടി ഉത്തരം ലഭിച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് വിജയം രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ജനകീയനാക്കി. പപ്പുവെന്ന് പരസ്യമായി വിളിച്ച് അപമാനിച്ചവര്‍ പോലും രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ നേതൃപാടവം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് സ്റ്റാലിന്റെ പിന്തുണയോടെ രംഗത്തുവരുന്നത്.
തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ വലിയ തര്‍ക്കങ്ങളില്ലാതെ കടന്നുപോകുമെന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന