ദേശീയം

അയല്‍വാസിയുടെ പൂച്ച കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, 15 -ാം നിലയില്‍ നിന്ന് വലിച്ച് താഴെയെറിഞ്ഞു; 64കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അയല്‍വാസിയുടെ പൂച്ചയെ 15 -ാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. താനെ സ്വദേശിയായ ശിവ്‌റാം പാഞ്ചലാണ് അറസ്റ്റിലായത്. താഴെ വീണ പൂച്ച ഉടന്‍ ചത്തു. ഉടമയായ അബ്ദുള്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് ശിവ്‌റാമിനെ അറസ്റ്റ് ചെയ്തത്. 

ഫ്‌ളാറ്റിലെ രണ്ടാം നിലയിലെ താമസക്കാരനായ അബ്ദുള്‍ ഷെയ്ഖിന്റെ വീട്ടില്‍ നിന്നും കളിക്കുന്നതിനായാണ് ശിവ്‌റാമിന്റെ കൊച്ചുമകന്‍ പൂച്ചയെ കൂട്ടിക്കൊണ്ട് പോയത്. പൂച്ചയുടെ രോമം മുറിയില്‍ വീണതും കരച്ചിലുമാണ് തന്നെ പ്രകോപിപ്പിച്ചതെന്നും അസ്വസ്ഥനായതിനെ തുടര്‍ന്നാണ് ബാല്‍ക്കണിയില്‍ നിന്നും പൂച്ചയെ എടുത്തെറിയുകയായിരുന്നുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. 

ഫ്‌ളാറ്റിലെ സിസിടിവി പരിശോധിച്ച് സംഭവം ബോധ്യപ്പെട്ടതാണെന്നും മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കേസെടുത്തതായും പൊലീസ് അറിയിച്ചു. മുതിര്‍ന്ന പൗരനായതിനാല്‍ ശിവ്‌റാമിനെ ജാമ്യം നല്‍കി വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍