ദേശീയം

തെക്കന്‍ കേരളവും മുംബൈയും കടലെടുക്കുമോ? കടല്‍നിരപ്പ് ഉയരാന്‍ പോകുന്നത് മൂന്നടിയോളം ; ആഗോളതാപനം ഇന്ത്യയെ രൂക്ഷമായി ബാധിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ആഗോളതാപനത്തെ തുടര്‍ന്ന് ഇന്ത്യയിലെ തീരപ്രദേശങ്ങള്‍ ഭീഷണിയിലാണെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മ്മ ലോക്‌സഭയില്‍. സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസിന്റെ പഠന റിപ്പോര്‍ട്ടാണ് മന്ത്രി ലോക്‌സഭയെ അറിയിച്ചത്. മുംബൈയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കടല്‍ നിരപ്പ് ഏകദേശം മൂന്നടിയോളം ഉയര്‍ന്നേക്കുമെന്നും കച്ച്, കമ്പത്ത്, കൊങ്കണ്‍, തെക്കന്‍ കേരളം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കടല്‍ത്തീരങ്ങള്‍ക്ക് പുറമേ ഗംഗ, കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി തുടങ്ങിയ നദികളുടെ നിലനില്‍പ്പിനെയും ഇത് ബാധിക്കും. നദീതീരത്ത് കഴിയുന്ന ജനങ്ങളുടെ താമസസ്ഥലം നഷ്ടമാവുകയും നദിയിലെ വെള്ളം ഉപയോഗിച്ച് നടത്തുന്ന കൃഷി നശിക്കുകയും ചെയ്യും. ഈപ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലത്തിലും വലിയതോതില്‍ ഉപ്പ് കലരുമെന്നും ചതുപ്പ് നിലങ്ങള്‍ അപ്രത്യക്ഷമാവുമെന്നും മന്ത്രി വ്യക്തമാക്കി.

കടല്‍നിരപ്പ് ഉയരുന്നത് തീരദേശവാസികള്‍ക്ക് പുറമേ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ കൂടി അപകടത്തിലാക്കും. നദീജലത്തെ ആശ്രയിച്ച് കൃഷി നടത്തുന്ന രാജ്യത്ത് കടല്‍നിരപ്പ് ഉയരുന്നതോടെ വലിയ പ്രതിസന്ധിയാവും ഉണ്ടാവുക. കടലില്‍ നിന്നുള്ള ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് എത്തുന്നത് കൃഷിനാശത്തിന് കാരണമാവും. ജലലഭ്യത രാജ്യത്ത് കുറയുന്നതായി യുനെസ്‌കോ ഈ വര്‍ഷമാദ്യം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ 2050 ഓടെ വലിയ ജലക്ഷാമം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ