ദേശീയം

'അഞ്ചിടത്ത് വീണാലും ഗുജറാത്തില്‍ താമര വാടില്ല'; ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയമേറ്റു വാങ്ങിയ ബിജെപിക്ക് ഗുജറാത്തില്‍ നിന്നും ആശ്വാസ വാര്‍ത്ത. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി 20000 വോട്ടിന് ജയിച്ചു. 1960 ല്‍ ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ഇത് മൂന്നാംതവണയാണ് ബിജെപി ഇവിടെ വിജയിക്കുന്നത്. 

മുഖ്യമന്ത്രി വിജയ് രൂപാണി മന്ത്രിസഭയില്‍ അംഗമായ കുംവര്‍ജി ബവാലിയ ജസ്ദന്‍ മണ്ഡലത്തില്‍ 20000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസിന്റെ അവ്‌സര്‍ നാകിയയെയാണ് പരാജയപ്പെടുത്തിയത്. ബാവലിയയുടെ വിജയത്തോടെ ഗുജറാത്ത് നിയമസഭയില്‍ ബിജെപിയുടെ അംഗബലം നൂറായി. 

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു ജസ്ദണില്‍ നടന്നത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചനയാണ് ഈ വിജയമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.  കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാരിലുളള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയമെന്നും വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു. 

ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെ ബാവലിയക്ക് ജലവിഭവ വകുപ്പു മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കോലി സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ജസ്ദാണ്‍. കോലി സമുദായ നേതാവു കൂടിയാണ് ബാവലിയ. ജസ്ദാണില്‍നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി ബാവലിയ അഞ്ചുവട്ടം നിയമസഭയിലെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ