ദേശീയം

ഗുജറാത്ത് ഉപതെരഞ്ഞടുപ്പ്: ബിജെപി വിജയത്തിലേക്ക്; 17000 വോട്ടിന് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: ഗുജറാത്ത് ജസ്ദാന്‍ നിയമസഭാ മണ്ഡലത്തിലെയും ജാര്‍ഖണ്ഡിലെ കൊലേബിര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 

ജസ്ദാനില്‍ 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയുടെ കുന്‍വര്‍ജി ബാവലിയ 17, 720 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബാവലിയയ്ക്ക് ഇതുവരെ 33,700 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അവ്‌സര്‍ നകിയയ്ക്ക് 23,100 വോട്ടുകളും ലഭിച്ചു. വോട്ടണ്ണലിന്റെ തുടക്കം മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ലീഡ്  ചെയ്യുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച കുന്‍വര്‍ജി ബാവലിയെ വിജയ് രൂപാണി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പിന് കളമൊരുങ്ങിയത്. 

കൊലേബിരയില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നമന്‍ വിക്‌സല്‍ കോങ്ങാഡി 1,000 ത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. 15 വര്‍ഷമായി കോണ്‍ഗ്രസ് ജയിക്കാത്ത മണ്ഡലമാണ് കൊലേബിര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍