ദേശീയം

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വെച്ച് പ്രസവ വേദന; ബെഡ് ഷീറ്റ് കൊണ്ട് ലേബര്‍ റൂം തീര്‍ത്ത് പൊലീസുകാരും യാത്രക്കാരും

സമകാലിക മലയാളം ഡെസ്ക്

ട്രെയിനിന് വേണ്ടി പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുമ്പോഴായിരുന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. അതോടെ തിരക്ക് നിറഞ്ഞ മുംബൈയിലെ ദാദര്‍ റെയില്‍വേ സ്‌റ്റേഷന്‍ ലേബര്‍ റൂമായി. ബെഡ് ഷീറ്റുകളും മറ്റുമായി പൊലീസുകാരും റെയില്‍വേ അധികൃതരും മറ്റ് യാത്രക്കാരും ചേര്‍ന്ന് താത്കാലി ലേബര്‍ റൂം പ്ലാറ്റ്‌ഫോമില്‍ തന്നെ തയ്യാറാക്കി. 

ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ഗീത വാഗര്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് റെയില്‍വേ സ്റ്റേഷനില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി ഉള്‍പ്പെടെ ഭര്‍ത്താവും രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന നാലംഗ കുടുംബം പ്ലാറ്റ്‌ഫോമിലിരിക്കുന്നത് വീഡിയോയില്‍ കാണാം. 

വേദന അസഹനീയമായതോടെ പ്ലാറ്റ്‌ഫോമില്‍ യുവതി കിടക്കുകയും, ബെഡ്ഷീറ്റുകള്‍ കൊണ്ട് മറച്ച് പൊലീസുകാരും സഹയാത്രികരും നില്‍ക്കുകയുമായിരുന്നു. റെയില്‍വേയുടെ മെഡിക്കല്‍ ടീമിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്