ദേശീയം

വീടിനു പുറത്തു വെളിച്ചം കണ്ടു, അന്യഗ്രഹജീവിയെന്നറിയിച്ച് പ്രധാനമന്ത്രിക്ക് യുവാവിന്റെ കത്ത്; അന്വേഷണം ചെന്നെത്തിയത് മനോരോഗിയുടെ വീട്ടിൽ 

സമകാലിക മലയാളം ഡെസ്ക്

പൂനെ: വീടിനു പുറത്ത് അന്യഗ്രഹജീവിയെ കണ്ടെന്നറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തിയ ഇ മെയില്‍ സന്ദേശത്തിന്റെ പിന്നാലെ പരക്കം പാഞ്ഞ പൊലീസ് സംഘമെത്തിയത് മനോനില തെറ്റിയ ആൾക്കരികിൽ. ഏകദേശം രണ്ടു മാസത്തിനു മുമ്പ് വീടിനു പുറത്തു മരങ്ങള്‍ക്കിടയിലൂടെ വെളിച്ചം കണ്ടെന്നും  ഇത് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ നിന്ന് അവരുടെ ഗ്രഹത്തിലേക്ക് സന്ദേശമയക്കുന്നതാണെന്നുമായിരുന്നു ഇമെയിൽ സന്ദേശത്തിന്റെ ഉള്ളടക്കം. 

സന്ദേശം മഹാരാഷ്ട്രയിൽ നിന്നു എത്തിയതാണെന്നറിഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസിന് വിവരം കൈമാറി അന്വേഷണത്തിനുത്തരവിട്ടു. പൂനെ കൊത്‌റുഡിലെ താമസക്കാരനായ മദ്ധ്യവയസ്കനിലാണ് അന്വേഷണം ചെന്നെത്തിയത്. വർഷങ്ങൾക്കുമുമ്പ് മസ്തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന്  ഇയാളുടെ മനോനില തകരാറിലായതാണ്. ഇ മെയിൽ സന്ദേശത്തെക്കുറിച്ച് വീട്ടുകാർക്കാർക്ക് പോലും അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ