ദേശീയം

ആന്‍ഡമാനിലെ മൂന്ന് ദ്വീപുകൾ ഇനിമുതൽ പുതിയ പേരിൽ; നേതാജിക്കുള്ള ആദരമെന്ന് മോദി 

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബറിലെ മൂന്നു ദ്വീപുകളുടെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി പുനർനാമകരണം ചെയ്തു. റോസ് ദ്വീപ്, നീല്‍ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നീ ദ്വീപുകളുടെ പേരുകളാണ് മാറ്റിയത്. ദ്വീപുകളുടെ പേര് യഥാക്രമം നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാക്കി മാറ്റിയിരിക്കുന്നത്. 

ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75മത്തെ വാർഷികത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി അന്‍ഡമാനിലെത്തിയത്.  തലസ്ഥാനമായ പോർട്ട് ബ്ലയറിൽ വെച്ച് നടന്ന പൊതു പരിപാടിക്കിടെയാണ് പ്രധാനമന്ത്രി പുനർനാമകരണം പ്രഖ്യാപിച്ചത്.  സുഭാഷ് ചന്ദ്രബോസിനുള്ള ആദരസൂചകമായാണ് ദ്വീപുകൾക്ക് പുതിയ പേരുകൾ നൽകിയത്. 

വാർഷികത്തോട് അനുബന്ധിച്ച് മറീന പാർക്കിൽ പ്രധാനമന്ത്രി 150 അടിയുള്ള പതാക ഉയർത്തുകയുണ്ടായി. ഇതോടനുബന്ധിച്ച് പ്രത്യേക സ്റ്റാംപും, 75 രൂപയുടെ നാണയവും പുറത്തിറക്കും. സുഭാഷ് ചന്ദ്ര ബോസ് ഡീംഡ് സര്‍വകലാശാല സ്ഥാപിക്കുമെന്നും മോദി  വ്യക്തമാക്കി. സ്വാതന്ത്ര്യസമര സേനാനികളെ ബ്രിട്ടിഷുകാര്‍  തടവിലിട്ട സെല്ലുലാര്‍ ജയിൽ  സന്ദര്‍ശിച്ച അദ്ദേഹം രക്തസാക്ഷി മണ്ഡപത്തിൽ റീത്ത് സമര്‍പ്പിച്ചു. 2
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍