ദേശീയം

'കാവൽക്കാരൻ കള്ളനാണ്' ; മോദിയെക്കുറിച്ച് സിനിമയെടുക്കുമെന്ന് ജി​ഗ്നേഷ് മേവാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി :  രാജ്യത്തെ പ്രമുഖരുടെ ജീവിതം ആസ്പദമാക്കി നിരവധി  സിനിമകളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. സമീപകാലത്ത് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ രാഷ്ട്രീയ ജീവിതം ആസ്പദമാക്കിയുള്ള ‘ദി ആക്സിഡൻഷ്യൽ പ്രെെംമിനിസ്റ്റർ’. ഇതിന്റെ ട്രെയിലർ പുറത്തുവന്നതോടെ  ചിത്രത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും കൊഴുക്കുകയാണ്. 

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതം ആസ്പദമാക്കി സിനിമയെടുക്കുമെന്ന പരിഹാസവുമായി ജി​ഗ്നേഷ് മേവാനി രം​ഗത്തെത്തി. ചിത്രത്തിന്റെ പേര് ‘കാവൽക്കാരൻ കള്ളനാണ്’ എന്നായിരിക്കും. മോദിയുടെയും ബിജെപിയുടെയും  യഥാർഥ മുഖം തുറന്നുകാട്ടുമെന്നും മേവാനി പറഞ്ഞു.

ഇത്തരത്തിലൊരു ചിത്രം പുറത്തുവന്നാൽ ഷാരൂഖ്-സൽമാൻ-ആമിർ ഖാൻമാരുടെ ചിത്രങ്ങൾ നേടുന്നതിനേക്കാൾ പണം മോദി പടം നേടുമെന്നും മേവാനി പരിഹസിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദി വൻപരാജയമാണ്. വാചക കസർത്തു കൊണ്ട് പിടിച്ചു നിൽക്കുന്ന തന്ത്രമാണ് മോദിയും ബിജെപിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു