ദേശീയം

രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ആല്‍വാറിലും അജ്മീറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത് ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയായി. ആല്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിര്‍സ്ഥാനാര്‍ത്ഥിയേക്കാള്‍ 30,000 വോട്ടുകള്‍ അധികം നേടിയാണ് ലീഡു ചെയ്യുന്നത്. അജ്മീറിലെ കോണ്‍ഗ്രസിന്റെ ലീഡുനില 7585 വോട്ടാണ്. ആസന്നമായ രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിജെപി മുഖ്യമന്ത്രി വസുന്ധര രാജ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യമണിക്കൂറുകളില്‍ ബിജെപി തിരിച്ചടി നേരിട്ടത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായേക്കും. 

അതേസമയം മണ്ഡല്‍ഗാര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. 3072 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ലീഡ്. പശ്ചിമ ബംഗാളിലെ നോപാറയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത