ദേശീയം

ഫീസ് അടയ്ക്കാത്തതിനാല്‍ ക്ലാസില്‍ നിന്ന് ഇറക്കിവിട്ടു; ഒമ്പതാം ക്ലാസുകാരി മരിച്ചനിലയില്‍  

സമകാലിക മലയാളം ഡെസ്ക്

ഹൈദ്രാബാദ് : ഫീസ് അടയ്ക്കാത്തതിനാല്‍ പരീക്ഷയ്ക്കിടയില്‍ ക്ലാസില്‍ നിന്ന് ഇറക്കിവിട്ട 14കാരി തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ വൈകിട്ട് ഹൈദ്രാബാദിലെ മല്‍കജ്ഗിരിയിലാണ് പെണ്‍ക്കുട്ടിയെ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനില്‍ തൂങ്ങികിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അരികില്‍ നിന്ന് ഒരു കത്തും പോലീസ് കണ്ടെത്തി. 

'അവര്‍ എന്നെ പരീക്ഷയെഴുതാന്‍ സമ്മതിച്ചില്ല. സോറി അമ്മ', കുട്ടിക്കരികില്‍ നിന്ന് ലഭിച്ച പേപ്പറില്‍ എഴുതിയിരുന്നതിങ്ങനെ. 

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കുട്ടിയെ പൊതുവായി അപമാനിക്കുകയും ക്ലാസില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ തന്റെ പേര് വിളിച്ചുപറഞ്ഞ് ക്ലാസില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ നാണക്കേട് തോന്നിയെന്ന് സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് പറഞ്ഞിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി