ദേശീയം

കാന്‍സര്‍ കര്‍മഫലമെന്നു പറഞ്ഞ ബാബാ രാംദേവ് രാജ്യാന്തര കാന്‍സര്‍ ശില്‍പ്പശാലയില്‍ മുഖ്യാതിഥി, അമേരിക്കന്‍ ഗവേഷണ സ്ഥാപനം പിന്‍വാങ്ങി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാന്‍സര്‍ കര്‍മഫലമാണെന്ന് അഭിപ്രായപ്പെട്ട യോഗാധ്യാപകനും വ്യവസായിയുമായ ബാബ രാംദേവിനെ കാന്‍സര്‍ ഗവേഷണത്തെക്കുറിച്ചുള്ള രാജ്യാന്തര ശില്‍പ്പശാലയില്‍ മുഖ്യ അതിഥിയാക്കി മദ്രാസ് ഐഐടി. ബാബ മുഖ്യാതിഥിയാണെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ശില്‍പ്പശാലയില്‍നിന്നു പിന്‍മാറുകയാണെന്ന് അമേരിക്കയിലെ ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ അറിയിച്ചു.

നാളെ തുടങ്ങാനിരിക്കുന്ന ഏഴാമത് രാജ്യാന്തര കാന്‍സര്‍ ഗവേഷണ കോണ്‍ഫറന്‍സിലാണ് മദ്രാസ് ഐഐടി ബാബ രാംദേവിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. കാന്‍സര്‍ കര്‍ഫലമാണെന്ന അഭിപ്രായപ്പെട്ടതിലൂടെ വിവാദത്തിലായ രാംദേവിനെ കാന്‍സര്‍ ശില്‍പ്പശാലയുടെ മുഖ്യാതിഥിയാക്കിയതു ചൂണ്ടിക്കാട്ടി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശില്‍പ്പശാലയില്‍നിന്നു പിന്‍മാറുകയാണെന്ന് ടെക്‌സസിലെ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മദ്രാസ് ഐഐടിയുടെ പരിപാടിയില്‍ പങ്കാളിയല്ലെന്ന് എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ട്വിറ്ററിലടെ അറിയിച്ചു. സെന്ററിന്റെ ലോഗോയും പേരും അനുമതിയില്ലാതെയാണ് കോണ്‍ഫറന്‍സ് സംഘാടകര്‍ ഉപയോഗിച്ചിരിക്കുന്നതെന്നും സെന്റര്‍ വിശദീകരിച്ചു.

കഴിഞ്ഞ നവംബറില്‍ അസം ആരോഗ്യമന്ത്രിയോടൊപ്പം നടത്തിയ ചടങ്ങിലാണ് കാന്‍സര്‍ കര്‍മഫലമാണെന്ന് രാംദേവ് അഭിപ്രായപ്പെട്ടത്. യോഗ ചികിത്സകൊണ്ട് ഒട്ടേറെപ്പേറെ കാന്‍സറില്‍നിന്ന് മുക്തമാക്കിയിട്ടുണ്ടെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു