ദേശീയം

ബാബാ രാംദേവിന്റെ ജീവചരിത്രം ഇനി മിനിസ്‌ക്രീനില്‍

സമകാലിക മലയാളം ഡെസ്ക്

യോഗ ഗുരു ബാബാ രാംദേവിന്റെ ജീവിതകഥ ആസ്പദമായി സീരിയല്‍ ഒരുങ്ങുന്നു. 80 കോടി ചിലവില്‍ നിര്‍മിക്കുന്ന സീരിയല്‍ 85 എപ്പീസോഡുകളായാണ് ഒരുക്കുന്നത്. സ്വാമി രാംദേവ്: ഏക് സെഘര്‍ഷ് എന്ന പേരിലാണ് സിരീയര്‍ പ്രദര്‍ശനത്തിനെത്തുക. 

രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ചലിയുടെ ഔദ്യോഗിക വക്താവ് എസ് കെ തിജരവാല ട്വിറ്ററിലൂടെയാണ് സീരിയല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഡിസ്‌കവറി ഇന്ത്യയുടെ കീഴിലുള്ള ഡിസ്‌കവറി ജീതിലാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. ഫെബ്രുവരി 12 മുതലാണ് സീരിയല്‍ ആരംഭിക്കുക. 

ഡല്‍ഹി ചത്രസാല്‍ സ്റ്റേഡിയത്തില്‍ സീരിയലിന്റെ പ്രീമിയര്‍ ഷോ ഫെബ്രുവരി 10ന് അവതരിപ്പിക്കാനും സീരിയലിന്റെ നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്. കാന്തി പ്രകാശ് ജാ, നമാന്‍ ജെയിന്‍ എന്നിവരാകും സീരിയലില്‍ പ്രധാന വേഷങ്ങളില്‍ എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി