ദേശീയം

മോദിയുടെത് വെറും രാഷ്ട്രീയ പ്രസംഗം; ചോദ്യങ്ങള്‍ക്ക് ഉത്തരമെവിടെ: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും എതിരെ അധിക്ഷേപം നടത്തിയ പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി. ലോക്‌സഭയില്‍ മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രധാനമന്ത്രി അവഗണിച്ചെന്നും രാഹുല്‍ പറഞ്ഞു

ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ റാഫേല്‍ വിമാന ഇടപാടിനെയോ കര്‍ഷകരെയോ യുവാക്കളുടെ തൊഴിലിനെയോ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചില്ല. ഇതിന് കാരണം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം മോദി മറന്നു പോയതാകും. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ചോദ്യം ഉന്നയിച്ചവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും എതിരെ മോദി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഓരോ ദിവസവും രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മോദി ആരോപിച്ചു.1947ല്‍ ഇന്ത്യാ വിഭജന കാലത്തും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നവരാണ് കോണ്‍ഗ്രസ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കശ്മീരിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. രാജീവ് ഗാന്ധിയുടെ അപമാനത്തില്‍ മനംനൊന്താണ് എന്‍.ടി രാമറാവു തെലുങ്കുദേശം പാര്‍ട്ടി ഉണ്ടാക്കിയതെന്നും മോദി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍