ദേശീയം

രാമക്ഷേത്ര നിര്‍മ്മാണത്തിന് രഥയാത്രയുമായി ആര്‍എസ്എസ് വീണ്ടും ; യാത്ര കേരളം അടക്കം ആറു സംസ്ഥാനങ്ങളിലൂടെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാമക്ഷേത്രത്തിനായി രഥയാത്രയുമായി ആര്‍എസ്എസ് വീണ്ടും രംഗത്ത്. ഈ മാസം 13 മുതല്‍ മാര്‍ച്ച് 23 വരെ രഥയാത്ര നടത്താനാണ് തീരുമാനം. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്നും തമിഴ്‌നാട്ടിലെ രാമേശ്വരം വരെ 39 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയാണ് സംഘടിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ ശ്രീ രാംദാസ് മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യാത്രയില്‍ ആര്‍എസ്എസ്  അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പങ്കാളികളാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മ്മാണം പ്രധാന വിഷയമാക്കി ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. 

അയോധ്യയിലെ കര്‍സേവക് പുരത്തില്‍ "രാമരാജ്യ രഥയാത്ര"ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്‌ലാഗ് ഓഫ് ചെയ്യും. യുപിയില്‍ നിന്ന് പുറപ്പെടുന്ന യാത്ര, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങലിലൂടെ കടന്നുപോകും. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് യാത്ര സമാപിക്കുന്നത്. 

യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിക്കാര്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്ത് നല്‍കിയിട്ടുണ്ട്. യാത്രയുടെ റൂട്ട് മാപ്പും ഡിജിപിമാര്‍ക്ക് കൈമാറിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു