ദേശീയം

രാഹുല്‍ തന്റെയും ബോസ് ; രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നു : സോണിയ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയഗാന്ധി. വളരെ ദുഷ്‌കരമായ സാഹചര്യത്തിലും ഗുജറാത്തിലും രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയത്. കര്‍ണാടകയിലും കോണ്‍ഗ്രസ് ഈ മുന്നേറ്റം തുടരുമെന്ന് ഉറപ്പുണ്ട്. കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് അടിവരയിടുന്നതാകുമെന്നും സോണിയഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. 

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷത്തിനകം തന്നെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പാര്‍ലമെന്റ്, ജുഡീഷ്യറി, മീഡിയ, സിവില്‍ സൊസൈറ്റി എന്നിവയെല്ലാം സംഘടിത ആക്രമണത്തിന് വിധേയമാകുകയാണ്. അന്വേഷണ ഏജന്‍സികളെയാകട്ടെ, രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെയുള്ള ആയുധമാക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസിന് ഇപ്പോള്‍ പുതിയ അധ്യക്ഷനാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ തന്റെയും നേതാവാണ്. തനിക്ക് നല്‍കിയ എല്ലാ പിന്തുണയും സമര്‍പ്പണവും രാഹുലിനും തുടര്‍ന്നും നല്‍കണമെന്നും സോണിയഗാന്ധി കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍