ദേശീയം

കശ്മീരിലെ സൈനിക ക്യാംപില്‍ ഭീകരാക്രമണം; രണ്ടു മരണം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാംപില്‍ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ മരിച്ചു. ഒരു സിവിലയന്‍ അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ജെസിഒ എം അഷ്‌റഫ് മിര്‍, മദന്‍ ലാല്‍ എന്നിവരാണു ഭീകരാക്രമണത്തിനിരയായത്. ക്യാംപിലെ കുടുംബ ക്വാര്‍ട്ടേഴ്‌സിലേക്കു കടന്ന ഭീകരര്‍ സൈനികര്‍ക്കും വീട്ടുകാര്‍ക്കും നേരെ വെടിവയ്ക്കുകയായിരുന്നു. 

ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത് എന്നാണ വിവരം. അഞ്ചോ ആറോ ഭീകരര്‍ ഇന്നലെ രാത്രി സൈനിക ക്യാംപിലേക്കു നുഴഞ്ഞുകയറുകയായിരുന്നു. 

2013ല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ടായിരിക്കാം ആക്രമണമെന്നാണു സുരക്ഷാ സേനയുടെ നിഗമനം. നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്‌സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാംപാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ