ദേശീയം

തിരക്കുള്ള ബസ്സില്‍ സ്വയംഭോഗം ചെയ്തയാളെ ക്യാമറയില്‍ പകര്‍ത്തി കൊളെജ് വിദ്യാര്‍ത്ഥിനി; കണ്ടിട്ടും കാണാതെയിരുന്ന് മറ്റ് യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരക്കുള്ള ബസ്സില്‍ സ്വയംഭോഗം ചെയ്തയാളുടെ വീഡിയോ എടുത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. യുവതിയുടെ അടുത്തുനിന്നാണ് ഇയാള്‍ സ്വയം ഭോഗം ചെയ്തത്. യുവതി ഇതിനെ ചോദ്യം ചെയ്‌തെങ്കിലും ബസിലുണ്ടായിരുന്ന ആരും ഇതിനെതിരേ ശബ്ദം ഉയര്‍ത്തിയില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാനെത്തിയപ്പോഴും യുവതിക്ക് മോശം അനുഭവമുണ്ടായി. പരാതി വാങ്ങാതെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് കാത്തുനിര്‍ത്തിയത്. ഡല്‍ഹിയിലാണ് സംഭവമുണ്ടായത്.

ഫെബ്രുവരി ഏഴിനാണ് സംഭവമുണ്ടായത്. യുവതിക്ക് അടുത്തുനിന്നുകൊണ്ട് ബാഗിനെ മറയാക്കി പിടിച്ചാണ് ഇയാള്‍ സ്വയംഭോഗം ചെയ്തത്. ഇതിനിടയില്‍ ഇയാള്‍ യുവതിയെ സ്പര്‍ശിച്ചുവെന്നും ഇവര്‍ പറഞ്ഞു. അടുത്തു നിന്നിരുന്നയാള്‍ എന്തോ ചെയ്യുന്നതായി തോന്നിയെന്നും തന്റെ അരക്കെട്ടില്‍ സ്പര്‍ശിച്ചുവെന്നും അവര്‍ വ്യക്തമാക്കി. സംശയം തോന്നിയതോടെയാണ് അയാള്‍ മൊബൈലില്‍ പകര്‍ത്തിയത്.

സ്വയം ഭോഗം ചെയ്യുകയാണെന്ന് മനസിലായതോടെ ഒച്ചവെച്ചെങ്കിലും യാത്രക്കാരില്‍ ആരും ഇതിനെതിരേ പ്രതികരിക്കാന്‍ തയാറായില്ല. അയാളുടെ പ്രതികരണവും ഞെട്ടിപ്പിക്കുന്നതായിരുന്നെന്നും യുവതി വ്യക്തമാക്കി. എനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകാനാണ് അയാള്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. 

സംഭവം നടന്ന മൂന്ന് ദിവസത്തിന് ശേഷമാണ് പരാതി നല്‍കാന്‍ യുവതി പൊലീസ് സ്റ്റേഷനില്‍ പോയത്. എന്നാല്‍ ഇവിടെ നിന്നും മോശം അനുഭവമാണുണ്ടായത്. ഏഴ് മണിക്കൂറാണ് തന്നെ അവിടെ കാത്തിരിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു