ദേശീയം

പ്രണയം അവരുടെ അവകാശം; വാലന്റയിന്‍സ് ഡേയില്‍ അക്രമം വേണ്ട, മലക്കംമറിഞ്ഞ് പ്രവീണ്‍ തൊഗാഡിയ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വാലന്റയിന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ സംഘപരിവാര്‍ വ്യാപക പ്രചരണം അഴിച്ചുവിടുന്നതിനിടെ, ആര്‍എസ്എസിനെ വെട്ടിലാക്കി വിഎച്ച്പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. യുവതികള്‍ക്കും യുവാക്കള്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ പ്രവീണ്‍ തൊഗാഡിയ  ഒരു പടി കൂടി കടന്ന്, വാലന്റയിന്‍സ് ഡേയില്‍ പ്രതിഷേധവും അക്രമവും സംഘടിപ്പിക്കില്ലെന്നും അറിയിച്ചു.

ചണ്ഡീഗഡില്‍ വിഎച്ചപി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ആര്‍എസ്എസിനെ വെട്ടിലാക്കുന്ന നിലപാട് പ്രവീണ്‍ തൊഗാഡിയ സ്വീകരിച്ചത്. ദമ്പതികള്‍  പരസ്പരം പ്രണയിച്ചില്ലായെങ്കില്‍, അവിടെ കല്യാണത്തിന് പ്രസക്തിയില്ലായെന്ന് പറഞ്ഞ പ്രവീണ്‍ തൊഗാഡിയ വിവാഹം ഇല്ലായെങ്കില്‍ ലോകത്തിന് പുരോഗതി ഉണ്ടാകില്ലെന്നും ചൂണ്ടികാട്ടി. ഇതിന് പുറമേയാണ് യുവതികള്‍ക്കും യുവാക്കള്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെച്ചത്. പ്രണയിക്കാനുളള അവകാശം അവര്‍ക്ക് ലഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് വാലന്റയിന്‍സ് ഡേ നിരോധിക്കണമെന്ന് വിഎച്ച്പിയും ബജ് രംഗ്ദളും നീണ്ടകാലമായി ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് , ഇവര്‍ അടങ്ങുന്ന സദസ്സില്‍ പ്രവീണ്‍ തൊഗാഡിയ വിരുദ്ധ നിലപാട് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു