ദേശീയം

സൈനിക ക്യാമ്പ് ആക്രമിച്ചത് ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികള്‍; പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സുഞ്ച്‌വാന്‍ സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നില്‍ ജെയ്ഷ്-ഇ -മുഹമ്മദ് തീവ്രവാദികളാണെന്നും അതിന് ഒത്താശ ചെയ്തത് പാകിസ്ഥാനാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ജമ്മു കശ്മീരിലെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ആണ് ആക്രമണത്തിന്റെ ആസൂത്രകന്‍ എന്നും ആക്രമണത്തിന് പ്രാദേശിക പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

തീവ്രവാദികള്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനില്‍ നിന്നാണ്. ഇതിന് പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടിനവരുമെന്നും തിരിച്ചടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈൗനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍