ദേശീയം

ഹനുമാനെ പ്രാര്‍ത്ഥിക്കൂ, വിളകളെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തൂ; ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കാന്‍ ഹനുമാനെ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് രമേഷ് സെക്‌സാനയാണ് കര്‍ഷകരോട് ഹനുമാനെ പൂജിക്കാന്‍ പറഞ്ഞത്.

കടുത്ത മഴ, കൊടുങ്കാറ്റ്, മഞ്ഞുവീഴ്ച എന്നിവയയെല്ലാം തടഞ്ഞു നിര്‍ത്താനുള്ള ഉപാധിയായാണ് ഇദ്ദേഹം ഹനുമാന്‍ സേവ ചെയ്യാന്‍ പറഞ്ഞത്.

മോശം കാലാവസ്ഥ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായാല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഹനുമാനെ പ്രാര്‍ത്ഥിച്ചാല്‍ മതി. ഇത് എല്ലാതരം പ്രകൃതിദുരന്തങ്ങള്‍ക്കും പ്രതിവിധിയാകും. എന്നിങ്ങനെയാണ് മുന്‍ എംഎല്‍എയുടെ വിവാദപരമായ പരാമര്‍ശങ്ങള്‍.

'പ്രകൃതി ദുരന്തങ്ങള്‍ നിന്നും ഹനുമാന്‍ ചലിസയിലൂടെ രക്ഷനേടാന്‍ സാധിക്കുമെന്നാണ് രാജ്യത്തെ കര്‍ഷകരോട് എനിക്ക് പറയാനുള്ളത്. കൂട്ടമായി ഇരുന്ന് കര്‍ഷകര്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ എങ്കിലും ഹനുമാനെ പ്രീതിപ്പെടുത്തുന്നതിനായുള്ള മന്ത്രങ്ങള്‍ ഉരുവിടണം. ഹനുമാനെ പ്രീതിപ്പെടുത്തിയാല്‍ മാത്രമേ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാന്‍ സാധിക്കുകയുള്ളു'- സക്‌സാന പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍