ദേശീയം

സ്വച്ഛ് ഭാരതിനെക്കുറിച്ച് വാതോരാതെ മോദി ; പൊതു നിരത്തില്‍ 'കാര്യം സാധിച്ച്' ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : സ്വച്ഛ് ഭാരത് മിഷനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും വാതോരാതെ സംസാരിക്കുമ്പോള്‍, രാജസ്ഥാനിലെ ബിജെപി മന്ത്രിയുടെ നടപടി ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്ന രാജസ്ഥാന്‍ ആരോഗ്യമന്ത്രി കാളിചരണ്‍ സറഫിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി നഗരത്തെ രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ നഗരമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ്. ഇതിനിടെയാണ് നഗരത്തിലെ ഒരു മതിലില്‍ സംസ്ഥാന ആരോഗ്യമന്ത്രി പരസ്യമായി മൂത്രമൊഴിക്കുന്ന ചിത്രം പുറത്തുവന്നത്. സംസ്ഥാനത്തെ നിയമമനുസരിച്ച് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 200 രൂപയാണ് പിഴശിക്ഷ. 

സ്വച്ഛ ഭാരതത്തിനെക്കുറിച്ച് പറയുന്ന ബിജെപിക്ക് മന്ത്രിയുടെ പ്രവൃത്തി നാണക്കേടാണെന്ന് കോണ്‍ഗ്രസ് യൂണിറ്റ് വൈസ് പ്രസിഡന്റ് അര്‍ച്ചന ശര്‍മ്മ പറഞ്ഞു. ശുചിത്വത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കേണ്ട ആരോഗ്യമന്ത്രിയുടെ ഈ നടപടി അപലപനീയമാണെന്നും, മന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടു. 

എന്നാല്‍ മന്ത്രി വിഷയത്തില്‍ പരസ്യപ്രതികരണത്തിന് വിസമ്മതിച്ചു. ഇത് വലിയ വിഷയമല്ലെന്നായിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ സ്വച്ഛ് ഭാരതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത്, മന്ത്രി പരസ്യമായി മൂത്രമൊഴിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍