ദേശീയം

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മോദി; തെളിവുകള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉടലെടുത്ത രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തെറ്റി നിന്ന് ഒപിഎസ്, ഇപിഎസ് പക്ഷങ്ങളെ ഒരുമിപ്പിച്ച് ശശികലക്ക് എതിരെ നിര്‍ത്തിയത് ബിജെപിയാണ് എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. 

മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ നടന്ന അധികാര വടംവലി അവസാനിപ്പിച്ച് ശശികലയെ പുറത്താക്കാന്‍ പ്രധാന പങ്കുവഹിച്ചത്  ബിജെപിയാണ് എന്നാണ് കഴിഞ്ഞ ദിവസം ഒ.പനീര്‍ശെല്‍വം നടത്തിയ പ്രസംഗത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

തനിക്ക് മന്ത്രിപദത്തിന് താത്പര്യമില്ലായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചത് എന്നുമാണ് ഒപിഎസ് പറഞ്ഞിരിക്കുന്നത്. മുമ്പ് ജയലളിതയെ കണ്ടപ്പോള്‍ ജയലളിത മോദിയോട് തന്നെപ്പറ്റി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നു പ്രധാമന്ത്രി തന്നോട് പറഞ്ഞുവെന്ന് ഒപിഎസ് പറഞ്ഞു. ഈ പ്രതിസസന്ധി മറികടക്കാനും പാര്‍ട്ടിയെ രക്ഷിക്കാനും താങ്കള്‍ ഉപമുഖ്യമന്ത്രിയാകണമെന്നും പറഞ്ഞുവെന്നും അതിനായി ഒരുപാട് നിര്‍ബന്ധിച്ചുവെന്നും ഒപിഎസ് വെളിപ്പെടുത്തുന്നു. 

എഐഎഡിഎംകെയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആദ്യം മുതല്‍ ഡിഎംകെ നേതാവ് സ്റ്റാലിന്‍ പറഞ്ഞതിന് കാരണം ഇതാണ് എന്ന് ഡിഎംകെ വക്താവ് എ.ശരവണന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം