ദേശീയം

മൂന്നാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞ്: മൂന്ന് പെണ്‍കുട്ടികളെയും കൂട്ടി യുവതി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മൂന്നാമത്തെ പ്രസവത്തിലും ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ മനംനൊന്ത് യുവതി മൂന്ന് പെണ്‍കുട്ടികളെയും കൂട്ടി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഗ്രാമത്തിലെ നാഗര്‍ഷി എന്ന യുവതിയാണ് ആണ്‍കുട്ടി പിറന്നില്ലെന്ന കാരണത്താല്‍ കടുംകൈ ചെയ്തത്. കര്‍ണാടകയിലെ ചിക്കബെല്ലാപുരിയിലെ ഹനുമന്തപുര ഗ്രാമത്തിലാണ് സംഭവം നടന്നത്.

മൂത്ത മക്കളായ നവ്യശ്രീ, ദിവ്യശ്രീ എന്നിവരെയും രണ്ട് മാസം പ്രായമായ ഇളയ കുട്ടിയെയും കൊണ്ട് നാഗര്‍ഷി   ആത്മഹത്യ ചെയ്യുകയായിരുന്നു. മക്കളുമായി വയലിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ അവരേയും കൊണ്ട് സമീപത്തുള്ള കിണറ്റില്‍ ചെന്ന് ചാടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസടുത്തു. എന്നാല്‍ യുവതിയുടെ വീട്ടുകാരോ ഭര്‍ത്താവോ ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ യുവതിയെ ഇതുവരെ ചീത്ത പറയുകയോ മാനസിക പീഡനത്തിന് വിധേയയാക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിക്ക് മൂന്നാം തവണയും പെണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ അന്ന് മുതല്‍ യുവതി ആണ്‍കുഞ്ഞ് പിറക്കാത്തതിന്റെ വിഷമത്തില്‍ ആയിരുന്നു. ഇതുമൂലമുണ്ടായ മനോവിഷമം കൊണ്ടാണ് യുവതി മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു