ദേശീയം

ഭരണഘടനയ്ക്ക് പിന്നാലെ കന്നഡ ജനതയെ അപമാനിച്ച് കേന്ദ്രമന്ത്രി; നടപടി ആവശ്യപ്പെട്ട് ബിജെപി നേതൃത്വം 

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലൂരു: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും വിവാദത്തില്‍ അകപ്പെട്ടു കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേ. ഇത്തവണ കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ശരിയായ രീതിയില്‍ കന്നഡ ഭാഷ സംസാരിക്കുന്നത് ഉത്തര കന്നഡ, അവിഭക്ത ദക്ഷിണ കന്നഡ, ഷിമോഗാ എന്നി ജില്ലക്കാര്‍ മാത്രമാണ് എന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. 

ഇതിന് പുറമേ ബ്ലംഗൂരു, മൈസൂര്‍ എന്നി നഗരങ്ങളിലെ ജനങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ കന്നഡ ഭാഷ സംസാരിക്കാന്‍ അറിയില്ലെന്നും ബിജെപിയുടെ ഉത്തര കന്നഡ എംപി കൂടിയായ അനന്ത്കുമാര്‍ ഹെഗ്‌ഡേ തുറന്നടിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തിന് എതിരെ എതിര്‍പ്പുമായി സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തുവന്നു. കന്നഡ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവായ എസ് സുരേഷ് കുമാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രിക്ക് എതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേത്യത്വം ദേശീയനേൃത്വത്തെ സമീപിച്ചു. 

മാസങ്ങള്‍ക്ക് മുന്‍പ് വൈകാതെ തന്നെ ബിജെപി ഭരണഘടന മാറ്റുമെന്ന വിവാദ പരാമര്‍ശം നടത്തിയ അനന്ത്കുമാര്‍ ഹെഗ്‌ഡെയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''