ദേശീയം

കഞ്ചാവ് ശിവച്ചെടി; ഗുണങ്ങള്‍ പഠിക്കാന്‍ മോദിയുടെ ഓഫീസിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന മുറവിളി ശക്തമാകവേ, കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന് ലഭിച്ച പരാതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കാന്‍ ആയില്ലെങ്കില്‍ ഇക്കാര്യം വിശദീകരിച്ച് ഒരു ഇടക്കാല മറുപടി നല്‍കണമെന്നും മോദിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.

ആരോഗ്യ , വ്യാവസായിക മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റിന്റെ നേതാവ് വിക്കി വറോറയാണ് മോദിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഈ സംഘം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ 16 നഗരങ്ങളില്‍ നിന്നായി ആയിരത്തോളം അംഗങ്ങള്‍ ഈ സംഘടനയ്ക്കുണ്ടെന്നാണ് കണക്ക്. പുരാണങ്ങളില്‍ ശിവച്ചെടി എന്നറിയപ്പെടുന്ന ചെടിയെയാണ് തങ്ങള്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് ഇവരുടെ വാദം. 2014ല്‍ ഈ കൂട്ടായ്മ തുടങ്ങിയ ശേഷം ആയിരത്തോളം രോഗികള്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചതായും രാജ്യം ഉടന്‍ തന്നെ കഞ്ചാവിന്റെ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുമെന്നും വിക്കി വറോറ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ