ദേശീയം

നീരവ് മോദിയെ പിടിക്കാന്‍ മോഹന്‍ ഭാഗവത് ആര്‍എസ്എസ് പട്ടാളത്തെ വിടുമോ?; പരിഹാസവുമായി കനയ്യ കുമാര്‍

സമകാലിക മലയാളം ഡെസ്ക്

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ പരിഹസിച്ച് എഐഎസ്എഫ്  നേതാവ് കനയ്യ കുമാര്‍. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി മുങ്ങിയ വജ്രവ്യപാരി നീരവ് മോദിയെ പിടികൂടാന്‍  മോഹന്‍ ഭാഗവത് ആര്‍എസ്എസ് സൈ്യത്തെ വിടുമോയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയാണ് മോഹന്‍ ഭാഗവതിനെ പരിഹസിച്ച് കനയ്യ രംഗത്ത് വന്നിരിക്കുന്നത്.രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ആര്‍എസ്എസ് പ്രാപ്തമാണെന്നും ഇന്ത്യന്‍ സേനയെ സഹായിക്കാന്‍ തയ്യാറാണെന്നും നേരത്തെ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. 

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും പരിഹാസങ്ങളും ഉയര്‍ന്നുവന്നിരുന്നു. സൈന്യത്തേയും ഭരണഘടനയേയും അപമാനിക്കുകയാണ് മോഹന്‍ ഭാഗവത് ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നിരന്നു. 

നീരവ് മോദി വിഷയത്തില്‍ നേരത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പരിഹസിച്ച് കനയ്യ രംഗത്ത് വന്നിരുന്നു. പ്രചാരമന്ത്രി വജ്രം തരുമെന്ന് പറഞ്ഞപ്പോള്‍ വജ്രവ്യാപാരി ബാങ്ക് കൊള്ളയടിച്ച് സ്വിറ്റ്‌സര്‍ലാന്റില്‍ പോയി എന്നായിരുന്നു കനയ്യ കുമാറിന്റെ പരിഹാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും