ദേശീയം

യത്തീംഖാനകള്‍ ഉള്‍പ്പെടെ എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം: സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ യത്തീംഖാനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രിം കോടതി. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധാകമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

മാര്‍ച്ച് 31ന്അകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ശേഖരിച്ച വിവരങ്ങള്‍ മേയ് അവസാനത്തോടെ സമര്‍പ്പിക്കണമെന്ന സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം നല്‍കി.

ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തതിന് നേരത്തെ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് രൂക്ഷമായാണ് സുപ്രിം കോടതി പ്രതികരിച്ചത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുംവരെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പീഡനങ്ങളുടെയും കുട്ടിക്കടത്തലിന്റെയും പൂര്‍ണ ഉത്തരവാദി ചീഫ് സെക്രട്ടറിയായിരിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു