ദേശീയം

മക്കള്‍ നീതി മയ്യം: കമല്‍ഹാസന്റെ പുതിയ പാര്‍ട്ടി

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത നടന്‍ കമല്‍ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധുരയില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. മക്കള്‍ നീതി മയ്യം എന്നാണ് പാര്‍ട്ടിയുടെ പേര്. പീപ്പിള്‍സ് ജസ്റ്റീസ് ഫോറം എന്നാണ് അതിന്റെ ഇംഗ്ലീഷ് തര്‍ജമ. ഇത് ഒരു നാള്‍ കൊണ്ടാട്ടമല്ലെന്നാണ് പാര്‍ട്ടിയെക്കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞത്.

പാര്‍ട്ടി പതാകയും മധുരയില്‍ വെച്ച് പുറത്തിറക്കി. പാര്‍ട്ടിയുടെ പേരിനൊപ്പം തന്നെ വെള്ള കറുപ്പ് ചുവപ്പ് കോംപിനേഷനിലാണ് അദ്ദേഹം പാര്‍ട്ടി ഫഌഗ് അനാവരണം ചെയ്തിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ സമാനന്തര രാഷ്ട്രീയധാരയില്‍നില്‍ക്കുന്നവരുടെ സാന്നിദ്ധ്യം പാര്‍ട്ടി പ്രഖ്യാപനവേദിയില്‍ ശ്രദ്ധേയമായി.

രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എപിജെ. അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് കമല്‍ ഹാസന്‍ പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. ഡിഎംകെ തലവന്‍ എംകരുണാനിധി, നടന്‍ രജനീകാന്ത്, നടനും ഡിഎംഡികെ. നേതാവുമായ വിജയകാന്ത് എന്നിവരെ നേരില്‍ക്കണ്ടശേഷമാണ് കമല്‍ രാഷ്ട്രീയഗോദയിലേക്കിറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത