ദേശീയം

പാതയോര മദ്യശാല നിയന്ത്രണം നീങ്ങുന്നു, നിരോധന ഉത്തരവ് സുപ്രിം കോടതി ഭേദഗതി ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാതയോരങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിയന്ത്രണം നീങ്ങുന്നു. ഇതു സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച വിധി സുപ്രിം കോടതി ഭേദഗതി ചെയ്തു.

പാതയോരങ്ങളിലെ മദ്യനിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാമെന്ന് പുതിയ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. പട്ടണങ്ങളിലെ പാതയോരങ്ങളില്‍ മദ്യശാല തുറക്കുന്നതിനുള്ള നിയന്ത്രണത്തില്‍ കോടതി നേരത്തെ ഇളവു വരുത്തിയിരുന്നു. പട്ടണം എന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. പഞ്ചായത്തുകളിലെ മദ്യശാലകളുടെ കാര്യത്തിലും സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

പാതയോര മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രിം കോടതിയുടെ വിധി. മുന്‍സിപ്പല്‍ പരിധിയില്‍ മദ്യശാലകള്‍ക്കുള്ള നിരോധനം നേരത്തെ തന്നെ സുപ്രിം കോടതി ഇളവു ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു