ദേശീയം

പിഎന്‍ബി തട്ടിപ്പ്; സിബിഐ അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി. ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്താന്‍ കഴിയില്ലെന്ന് നീരവ് മോദി സിബിഐയെ അറിയിച്ചു.

ഒഫിഷ്യല്‍ ഇ-മെയില്‍ വഴി അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ടുവെന്നും നീരവ് മോദി ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി. 

വിദേശത്ത് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ അന്വേഷണവുമായി സഹകരിക്കില്ലെന്നാണ് മോദി നല്‍കിയ മറുപടി. അടുത്തയാഴ്ച ചോദ്യം ചെയ്യല്ലിന് എത്തണമെന്ന് സിബിഐ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും 12,717 കോടി രൂപ തട്ടി രാജ്യം വിട്ടു എന്നതാണ് നീരവ് മോദിക്ക് എതിരെയുള്ള കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''