ദേശീയം

 മുഖ്യശത്രു ബിജെപിയും ആര്‍എസ്എസും: കാരാട്ട്;  കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ അപകടകാരി ബിജെപിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ദി സിറ്റിസണിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസുമായുള്ള തന്റെ നിലപാട് മയപ്പെടുന്നതിന്റെ സൂചന കാരാട്ട് നല്‍കിയിരിക്കുന്നത്. 

കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും വര്‍ഗ സ്വഭാവം ഒന്ന് തന്നെയാണ്. എന്നാല്‍ ആര്‍എസ്എസിന്റെ പാര്‍ട്ടിയായ ബിജെപി, കോണ്‍ഗ്രസിനേക്കാള്‍  വലിയ അപകടകാരിയാണ്. ബിജെപിയുടെ മുഖ്യ പ്രതിയോഗി കോണ്‍ഗ്രസ് ആയിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുറച്ച് സീറ്റുകളില്‍ മാത്രം മത്സരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാധാന്യം. 

ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലും ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. കുറച്ച് സ്ഥാനാര്‍ത്ഥികളെ മാത്രമേ മത്സരിപ്പിക്കൂ. ബിജെപിയും ആര്‍എസ്എസുമാണ് മുഖ്യ ശത്രുക്കള്‍. ഞങ്ങളുടെ രാഷ്ട്രീയ ലൈന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇവരെ നേരിടാന്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടേയും വിശാല ഐക്യം രൂപീകരിക്കണം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാകും. ഇത് മുമ്പും ചെയ്തിട്ടുള്ളതാണ്.

2019ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഖ്യങ്ങളുണ്ടാക്കിയത് കൊണ്ട് മാത്രം ബിജെപിയെ തോല്‍പ്പിക്കാനാവില്ല. അതിന് വിവിധ വിഭാഗം ജനങ്ങളെ സംഘടിപ്പിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം കൊണ്ട് മുന്നോട്ട് പോകാനാവില്ല. പല ബുദ്ധിജീവികളും കരുതുന്നത് സിപിഎമ്മിനും കോണ്‍ഗ്രസിനുമെല്ലാം ഒരു സഖ്യത്തില്‍ വരാന്‍ കഴിയുമെന്നാണ്. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത് സാധ്യമല്ല. ഇതുകൊണ്ടാണ് ബിഹാറിലെ മഹാസഖ്യത്തെ ഞങ്ങള്‍ സംശയത്തോടെ കണ്ടത്. ആ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇപ്പോള്‍ ആരും ഇതിനെക്കുറിച്ച് പറയുന്നില്ല. പ്രാദേശിക പാര്‍ട്ടികള്‍ വര്‍ഗീയതയെ അങ്ങനെ എതിര്‍ക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ബിജെപിക്ക് ബദലായി കൃത്യമായ നയപരിപാടി ഇല്ലാതെ വിശ്വാസ്യതയുടെ പ്രതിപക്ഷമാകാന്‍ കഴിയില്ല.അദ്ദേഹം പറഞ്ഞു. 

2019ല്‍ നടക്കാന്‍ പോകുന്ന സോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണോ എന്നതില്‍ സിപിഎമ്മിനകത്ത് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ജനറല്‍ സെക്രട്ടരി സീതാറാം യച്ചൂരിയുടെ പ്രമേയം കാരാട്ട് പക്ഷം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും വോട്ടിനിട്ട് തള്ളിയിരുന്നു. ഇക്കൊല്ലം ഹൈദരാബാദ് നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി നയത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് തീരുമാനമാകും എന്നിരിക്കെയാണ് നിലപാട് വിശദീകരിച്ച് പ്രകാശ് കാരാട്ട് രംഗത്ത് വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍