ദേശീയം

മോദി 2018ലെങ്കിലും നുണ പറയുന്നത് നിര്‍ത്തണം; പ്രധാനമന്ത്രിക്ക് പുതുവര്‍ഷത്തിലെ ആദ്യ പൊങ്കാല ഹജ്ജ് പ്രസംഗത്തിന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുരുഷന്‍മാരുടെ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ സൗകര്യമൊരുക്കിയത് തങ്ങളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പൊളിഞ്ഞതിന് പിന്നാലെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രിക്കെതുരെയുള്ള ഈ വര്‍ഷത്തെ ആദ്യത്തെ സൈബര്‍ പൊങ്കാലയാണിത്.  

സ്ത്രീകള്‍ക്ക് പുരുഷ തുണയില്ലാതെ ഇനിമുതല്‍ ഹജ്ജിന് പോകാമെന്നും വിവേചനപരമായ നിയമം ഞങ്ങള്‍ മാറ്റിയെന്നുമായിരുന്നു 2017ലെ അവസാനത്തെ മന്‍കി ബാതില്‍ മോദി പറഞ്ഞത്. എന്നാല്‍ സൗദി അറേബ്യ തങ്ങളുടെ നിയമത്തില്‍ ഇളവ് വരുത്തിയത് കൊണ്ടാണ് സ്ത്രീകള്‍ക്ക് പുരുഷന്‍മാരില്ലാതെ തീര്‍ത്ഥാടനം നടത്താന്‍ സാധ്യമായത് എന്ന വാര്‍ത്ത തൊട്ടുപുറകേയെത്തി. ഇതോടെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. 

പ്രധാനമന്ത്രി, നിങ്ങള്‍ 2018ലെങ്കിലും നുണ പറയുന്നത് നിര്‍ത്തണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സൗദിയിലെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചത് മോദിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് ചിലര്‍ പരിഹസിക്കുന്നു. 

സൗദി അറേബ്യയുടെ ക്രെഡിറ്റ് തട്ടിയെടുത്ത പ്രധാനമന്ത്രിയുടെ നടപടിയില്‍ സന്തോഷിക്കുന്നുവെന്നും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടേയെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് ഷാഹിദ് സിദ്ദിഖി പരിഹസിക്കുന്നു. 

2017 അവസാനിപ്പിച്ചത് ചരിത്രപരമായ നേട്ടത്തോടെയാണ്. സൗദി അറേബ്യയുടെ ഭരണം ശ്രീ നരേന്ദ്ര മോദി ഏറ്റെടുക്കുകയും ഹജ്ജിന് പോകാനുള്ള സ്ത്രീകളുടെ നിയന്ത്രണം എടുത്തുകളയുകയും ചെയ്തുവെന്ന് സഞ്ജീവ് ഭട്ട് പരിഹസിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം