ദേശീയം

യുദ്ധത്തില്‍ സൈനികര്‍ കൊല്ലപ്പെടാത്ത രാജ്യമുണ്ടോ? അവര്‍ മരിക്കാനുള്ളവരാണെന്ന് ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സൈനികര്‍ മരിക്കാനുള്ളവരാണെന്ന് ബിജെപി റാംപൂര്‍ എംപി നേപ്പാള്‍ സിങ്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബിജെപി എംപിയുടെ പ്രതികരണം വന്നിരിക്കുന്നത്. 

എല്ലാ ദിവസവും സൈനികര്‍ കൊല്ലപ്പെടുന്നുണ്ട്. കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവരാണവര്‍. മറ്റു രാജ്യങ്ങളുമായുള്ള യുദ്ധത്തില്‍ സൈനികര്‍ കൊല്ലപ്പെടാത്ത ഏതെങ്കിലും രാജ്യമുണ്ടോ? നേപ്പാള്‍ സിങ് ചോദിച്ചു. ഗ്രാമത്തിലുണ്ടാകുന്ന ചെറിയ സംഘടനങ്ങളില്‍ പോലും ആളുകള്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. സിങ് പറഞ്ഞു. 

ബിജെപി എംപിയുടെ പരാമര്‍ശം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരുപോലെ വിമര്‍ശനം ക്ഷണിച്ചുവരുത്തി.
പിന്നീട് താന്‍ പറഞ്ഞതിന് വിശദീകരണവുമായി രംഗത്തെത്തിയ നേപ്പാള്‍ സിങ്, സൈനികരെ വെടിയുണ്ടകളില്‍ നിന്ന് രക്ഷിക്കാന്‍ കെല്‍പ്പുള്ള കവചങ്ങള്‍ ശാസ്ത്രജ്ഞര്‍ തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കലും സൈന്യത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും  മാപ്പു പറയുന്നുവെന്നും നേപ്പാള്‍ സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി