ദേശീയം

മണിക് സര്‍ക്കാരിന്റെ ത്രിപുര പിടിക്കാന്‍ ലാല്‍ സര്‍ക്കാരുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ത്രിപുരയിലെ മണിക് സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഹിന്ദി ചിത്രമായ  ലാല്‍ സര്‍ക്കാരിനെ ആയുധമാക്കാനൊരുങ്ങി ബിജെപി. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ സിപിഎം നയങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ ഉണ്ടെന്നാണ് ചിത്രത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇത് ത്രിപുരയിലെ മണിക് സര്‍്ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ പ്രയോജയപ്പെടുമെന്നാണ് ബിജെപി കരുതുന്നത്യ

അടുത്തമാസത്തിലാണ് ത്രിപുരയില്‍ തെരഞ്ഞടുപ്പ്്. ക്ലീന്‍ ഇമേജുള്ള മണിക് സര്‍ക്കാരിനെതിരെ നേരിട്ടുള്ള യുദ്ധം ഫലപ്രദമാകില്ലന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ സിനിമയെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രയോജനപ്പടുത്തിയാല്‍ ഫലം ആനുകൂലമാക്കാമെന്നും ബിജെപി കരുതുന്നു

ചിത്രം ബംഗാളി സബ് ടൈറ്റിലിലും ത്രിപുരയിലെ ഗോത്രഭാഷയായ കൊക് ബോറോയിലും പ്രദര്‍ശിപ്പിക്കും.  രണ്ട് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷിതത്വം, രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയവയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മണിക് സര്‍ക്കാരിന്റെ കാലത്തെ ജനങ്ങളുടെ ദുരവസ്ഥ വെളിവാക്കുന്നതാവും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു