ദേശീയം

ബിജെപി എംഎല്‍എയുടെ മകളുടെ കല്യാണക്കത്തില്‍ പ്രിന്റ് ചെയ്തത് സര്‍ക്കാര്‍ ലോഗോ

സമകാലിക മലയാളം ഡെസ്ക്

ഹരിധ്വാര്‍: കല്യാണ ക്ഷണപത്രികയില്‍ സര്‍ക്കാര്‍ ലോഗോ പ്രിന്റ് ചെയ്തിരിക്കുകയാണ് ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ സുരേഷ് റാത്തോര്‍. തന്റെ മകളുടെ വിവാഹ കത്തിലാണ് സുരേഷ് റാത്തോര്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മുദ്ര വെച്ചിരിക്കുന്നത്. 

സംഭവം വിവാദമായിട്ടും താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ല, താന്‍ സര്‍ക്കാറിന്റെ ഭാഗമാണ് അതിനാല്‍ ഈ ചെയ്തത് ഒരു ക്രിമിനല്‍ കുറ്റമല്ലെന്നുമാണ് എംഎല്‍എ പറയുന്നത്. 

'ഞാനൊരു പാവപ്പെട്ട കുട്ടിയെ എന്റെ മകളെപ്പോലെ വിവാഹം കഴിപ്പിച്ചയച്ചിട്ടുണ്ട്. എന്തുകൊണ്ട് ആളുകള്‍ അതുകണ്ടില്ല? ഞാന്‍ സര്‍ക്കാറിന്റെ ഭാഗമാണ്. അതിനാല്‍ ഞാന്‍ ലോഗോ കാര്‍ഡില്‍ ഉപയോഗിച്ചു. ഇതൊരു കുറ്റകൃത്യമല്ല. ഇങ്ങനെ പലരും ചെയ്തതായി ഞാന്‍ കണ്ടിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എംഎല്‍എ പ്രതികരിച്ചത്. ഹരിദ്വാര്‍ ജില്ലയിലെ ജവല്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേഷ് റാത്തോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി