ദേശീയം

ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഉത്തര്‍പ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബിജെപി എംപി നാനാ പട്ടോല്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളെ തുടര്‍ന്നാണ് രാജി. ലോക്‌സഭാംഗത്വവും രാജിവെച്ചിട്ടുണ്ട്.

ഡിസംബര്‍ 11ന് അഹമ്മദാബാദില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നാനാ പട്ടോല്‍ വേദി പങ്കിടും.  മോദി ഭരണത്തിന്‍ കീഴില്‍ കര്‍ഷകരുടെ ആത്മഹത്യ പെരുകുകയാണെന്നും കര്‍ഷകരുടെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണെന്നും പട്ടോള്‍ പറഞ്ഞു.

അടുത്തിടെ ശിവസേനാ മേധാവി ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചവാനുമായും പട്ടോള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കേ, രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ശംഭു ചൗധരി, നന്ദകിഷോര്‍ മിശ്ര എന്നി മുന്‍ ബിജെപി എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു