ദേശീയം

എയര്‍ഇന്ത്യയിലെ വിദേശനിക്ഷേപം: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആര്‍എസ്എസ് പോഷകസംഘടന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ആര്‍എസ്എസ് പോഷക സംഘടന.  സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എയര്‍ ഇന്ത്യയുടെ വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ സ്വദേശി ജാഗരണ്‍ മഞ്ചാണ് രംഗത്തുവന്നത്. ഇതിന് പുറമേ വിദേശ നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കാന്‍ പ്രത്യക്ഷവിദേശ നിക്ഷേപ വ്യവസ്ഥകളിലും കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും സ്വദേശി ജാഗരണ്‍ മഞ്ചിന്റെ എതിര്‍പ്പിന് ഇടയാക്കിയതായാണ് വിവരം. ഇത്തരം നടപടികള്‍ ആഭ്യന്തര വിപണിയെയും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും കാര്യമായി ബാധിക്കുമെന്ന് ചൂണ്ടികാണിച്ചാണ് ആര്‍എസ്എസ് പോഷക സംഘടന എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നത്.

വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനുളള നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കുന്നതിന് കര്‍മ്മ പരിപാടിക്ക് രൂപം നല്‍കാനുളള ശ്രമത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച്. ഇതിനായി സമാനമായ നിലപാട് പുലര്‍ത്തുന്ന തൊഴിലാളി സംഘടനയായ ബിഎംഎസുമായി കൂടിയാലോചന നടത്താനും പദ്ധതിയുണ്ട്. ഫെബ്രുവരിയില്‍ കൂടിയാലോചന നടത്തി പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് നേതൃത്വം ആലോചിക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍, സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രതിഫലനത്തിന് കാത്തിരിക്കുകയാണ് ബിഎംഎസ്. രാജ്യത്ത് നിലവിലുളള പ്രത്യക്ഷവിദേശനിക്ഷേപങ്ങള്‍ പരിശോധിച്ച ശേഷം ഭാവി പരിപാടികളെ കുറിച്ച് തീരുമാനിക്കുമെന്ന് ബിഎംഎസ് വ്യക്തമാക്കി

നിലവില്‍ വിദേശകമ്പനിയുടെ ഏകബ്രാന്‍ഡ് വില്‍പ്പന ശാല ആരംഭിക്കുന്നതിന് നിരവധി വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ആഭ്യന്തര വിപണിയെ സംരക്ഷിക്കുന്നതിന് വേണ്ടായാണ് ഇത്തരം വ്യവസ്ഥകള്‍ കൊണ്ടുവന്നത്. ആദ്യ അഞ്ചുവര്‍ഷകാലയളവില്‍ ഉല്‍പ്പനത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്കായി പ്രാദേശിക വിപണിയെ ആശ്രയിക്കണമെന്നതാണ് മുഖ്യ വ്യവസ്ഥ. 30 ശതമാനം പരിധിയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്. ഈ വ്യവസ്ഥയെ കാറ്റില്‍പറത്തി വിദേശനിക്ഷേപത്തിനായി വിപണി തുറന്നുകൊടുക്കുന്നത് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു