ദേശീയം

പ്രകാശ് രാജിന്റെ നിര്‍ത്താലാക്കിയ കോളം മറ്റൊരു പത്രത്തില്‍ തിരിച്ചു വരുന്നു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കന്നട പത്രമായ ഉദയവാണിയില്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ ചലച്ചിത്ര താരം പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചു വരുന്നു. കന്നടയിലെ മറ്റൊരു പ്രമുഖ പത്രമായ പ്രജാവാണിക്ക് വേണ്ടിയാണ് പ്രകാശ് രാജ് തന്റെ കോളം പുനരാരംഭിക്കുന്നത്. കോളം പുനരാരംഭിക്കുന്ന വിവരം പ്രകാശ് രാജ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത്‌വിട്ടത്.

ഉദയവാണി എന്ന പ്രത്രത്തില്‍ എല്ലാ ശനിയാഴ്ചയും എഴുതി കൊണ്ടിരുന്ന കോളം കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തുകയായിരുന്നു. സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്നു പറഞ്ഞുകൊണ്ടായിരുന്നു താരം അന്ന്, കോളം നിര്‍ത്തലാക്കിയ വിവരം പങ്കുവെച്ചത്.

'അവരവര ബാവുക്കെ എന്ന പേരിലാണ് പ്രകാശ് രാജിന്റെ പുതിയ കോളം. ജസ്റ്റ് ആസ്‌ക്കിങ് എന്ന ഹാഷ് ടാഗോടു കൂടിയാണ് പ്രകാശ് രാജ് കോളം പുനരാരംഭിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

'പ്രിയപ്പെട്ട അദൃശ്യകരങ്ങളെ, എപ്പോള്‍ നിങ്ങള്‍ ഒരു ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് അനുസരിച്ച് അത് കൂടുതല്‍ ശബ്ദത്തോടെ ഉയരും. വിശാലവും ശക്തവുമായ ഒരു സ്ഥലത്ത് വീണ്ടും പ്രസിദ്ധീകരിച്ചതിന് നന്ദി. ഇനി അടുത്തതെന്താ, പ്രകാശ് ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?