ദേശീയം

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വച്ച് ആദ്യ വര്‍ഷ എംഎ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് പിജി വിദ്യാര്‍ത്ഥിയായ മൊഹമ്മദ് റിനിഷാണ് അറസ്റ്റിലായത്. പ്രദേശിയ കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ജനുവരി ഏഴിനാണ് സംഭവമുണ്ടായത്. എന്നാല്‍ നാല് ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. 

പ്രാരംഭ അന്വേഷണം നടത്തിയതിന് ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാര്‍ഖണ്ഡില്‍ നിന്നുള്ള സോഷ്യോളജി വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റല്‍ റൂമില്‍ അനധികൃതമായി പ്രവേശിച്ചാണ് ക്രൂര പീഡനത്തിന് വിധേയനാക്കിയത്. രണ്ട് വിദ്യാര്‍ത്ഥികളും കുറേ നാളായി നല്ല സുഹൃത്തുക്കളായിരുന്നു. അതിനാല്‍ റിനീഷ് മുറിയിലെത്തിയപ്പോള്‍ സംശയമൊന്നും തോന്നിയില്ലെന്നും ഗച്ചിബൗലി പൊലീസ് ഇന്‍സ്‌പെക്റ്റര്‍ എം. ഗംഗാധര്‍ പറഞ്ഞു. സീനിയര്‍ വിദ്യാര്‍ത്ഥികളെ ഭയന്ന് സംഭവം പുറത്തു പറയാതെയിരിക്കുകയായിരുന്നു. പിന്നീട് ഇതിനെക്കുറിച്ച് യൂണിവേഴ്‌സിറ്റി അധികൃതരെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു