ദേശീയം

അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാറിടിച്ച് ഡെല്‍ഹിയില്‍ ഒരാള്‍ മരിച്ചു: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: അമിതവേഗതയില്‍ എത്തിയ ബി.എം.ഡബ്ലു കാറിടിച്ച് 50 വയസുകാരന്‍ കൊല്ലപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ അഭിനവ് സഹ്നി(21) യാണ് വണ്ടിയോടിച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവ്‌നാഥ് എന്ന 50കാരന്‍ അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ തെറിച്ചു പോകുകയായിരുന്നു. ഇടിച്ച ശേഷം ബിഎംഡബ്ലു എസ്.യു.വി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റേയും സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് കുറ്റാരോപിതനായ അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യതലസ്ഥാനത്തെ മൗരിസ് നഗര്‍ പ്രദേശത്താണ് അപകടം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത