ദേശീയം

ഭോപ്പാലില്‍ തലമൊട്ടയടിച്ച് അധ്യാപകരുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് മുടിമുറിച്ച് അധ്യാപകരുടെ പ്രതിഷേധം. നാലു യുവതികള്‍ ഉള്‍പ്പെടെ നിരവധി അധ്യാപകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജംബൂരി ഗ്രൗണ്ടിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡില്‍ ഒത്തുകൂടിയശേഷമാണ് അധ്യാപകര്‍ മുടിമുറിച്ചത്. 

അസദ് അധ്യാപക് സംഘ് വര്‍ക്കിങ് പ്രസിഡന്റ് ശിവരാജ് വര്‍മ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ശില്‍പ്പി സിവന്‍, സീമ ഷിര്‍സാഗര്‍, അര്‍ച്ചന ശര്‍മ്മ, രേണുക സാഗര്‍ തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

മുടിച്ച മുറി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സാധന സിങ്ങിന് 'സമ്മാനിക്കാനായിരുന്നു' അധ്യാപകരുടെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തുവെച്ച് അധികൃതര്‍ ഇവരെ തടഞ്ഞു.

'ഞങ്ങള്‍ ഏതു ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ക്കുതന്നെ അറിയില്ല. വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു ഞങ്ങള്‍ തദ്ദേശ സ്വയംഭരണ വിഭാഗത്തിനു കീഴില്‍ വരുന്ന തൊഴിലാളികളാണെന്ന്. അവര്‍ പറയുന്നു ഞങ്ങള്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റിനു കീഴിലാണെന്ന്. 2.88 ലക്ഷം അധ്യാപകരമാണ് വര്‍ഷങ്ങളായി ഈ കെണിയില്‍ കിടക്കുന്നത്.' ശിവരാജ് വര്‍മ്മ പറയുന്നു.

തങ്ങളുടെ സേവനം വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ നല്‍കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു